Posted On
date_range Updated On
date_range എതിര്‍സ്ഥാനാര്‍ഥി ആരായാലും പേടിയില്ല -ശശി തരൂർ
തിരുവനന്തപുരം: എതിര് സ്ഥാനാര്‍ഥി ആരായാലും പേടിയില്ലെന്ന് ശശി തരൂര്‍. വ്യക്തികള്‍ക്കല്ല നിലപാടുകള്‍ക്കാണ് പ്രാധാന്യം. മറ്റൊരു പാർട്ടിയുടെ സ്ഥാനർഥിയെപ്പറ്റി ചിന്തിക്കുന്നില്ല. നേരന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തുമെന്നാണ് ആദ്യം കേട്ടത്. സ്ഥാനാർഥികളുടെ വ്യക്തിത്വത്തെ അല്ല എതിർക്കുന്നത്, അവരുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. ബി.ജെ.പി അഞ്ച് വർഷമായി കേന്ദ്രം ഭരിക്കുന്നു. സി.പി.എം കേരളത്തിൽ മൂന്ന് വർഷമായി ഭരണത്തിലുണ്ട്. 10 വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളാണ് താൻ ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.