ഷാരോൺ വധം: ഗ്രീഷ്മയുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വിചാരണ കോടതിക്ക് കൈമാറി

തിരുവനന്തപുരം:ബി.എസ്സി റേഡിയോളജി വിദ്യാർത്ഥി ഷാരോൺ രാജനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് വിചാരണ കോടതിക്ക് കൈമാറി ഉത്തരവ്. കേസിന്റ വിചാരണ നടപടികൾ നെയ്യാറ്റിൻകര അഡീ. സെഷൻസ് കേടതിയിലാണ് നടക്കുന്നത് എന്ന കാരണം ചൂണ്ടികാട്ടിയതിന് തുടർന്നാണ് നടപടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് വിചാണ കോടതിക്ക് കൈമാറിയത്.

ജയിലിൽക്കഴിയുന്ന ഗ്രീഷ്മയുടെ അമ്മയ്ക്കും, അമ്മാവനും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്ന. കൊലപാതകം(302), കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ(364), വിഷം നൽകി കൊലപ്പെടുത്തൽ(328), തെളിവുനശിപ്പിക്കൽ(201), കുറ്റം ചെയ്തതു മറച്ചുവയ്ക്കൽ(203) എന്നീ വകുപ്പുകളാണ്  ഗ്രീഷ്മക്കെതിരെ ചുമത്തിയിട്ടുള്ളത്.

2022 ഒക്ടോബ‌ർ​ 14​നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽവച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. ചികിത്സയിലിരിക്കെ നവംബർ 25നാണ് ​ഷാ​രോ​ൺ​ ​മ​രി​ച്ച​ത്. ഏപ്രിൽ 28ന് നെയ്യാറ്റിൻകര അഡീ.സെഷൻസ് കോടതി ജാമ്യ അപേക്ഷയിൽ വാദം പരിഗണിക്കും.

Tags:    
News Summary - Sharon murder: Greeshma's bail plea transferred to trial court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.