Posted On
date_range Updated On
date_range ശങ്കർ റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: എൻ. ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിക്കുകയും ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തതിനെതിരെ പ്രാഥമിക അന്വേഷണ നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. ശങ്കർ റെഡ്ഡിക്ക് സ്ഥാനക്കയറ്റവും പുതിയ നിയമാനവും ലഭിച്ചത് ചട്ട വിരുദ്ധമാണെന്ന് കാണിച്ചാണ് നവാസ് എന്നയാൾ സ്വകാര്യ ഹരജി നൽകിയത്.
വിൽസൻ എം പോൾ സ്ഥാനമൊഴിഞ്ഞശേഷം ശങ്കർറെഡ്ഡി ഉൾപ്പെടെ നാലുപേർക്കാണ് കഴിഞ്ഞ യുഡിഎഫ് സർക്കാറിെൻറ കാലത്ത് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയത്. ഹരജിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുൻ ചീഫ് സെക്രട്ടറി ജിജി തോസൺ എന്നിവരെ ഹരജിയിൽ എതിർ കക്ഷികളാണ്. ഫെബ്രുവരി 15നകം കേസിൽ അന്വേഷണം നടത്തി റേപ്പാർട്ട് സമർപ്പിക്കാൻ കോടതി നിർദേശിക്കുകയും െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.