കേരള മീഡിയ അക്കാദമി ഫെലോഷിപ് ‘മാധ്യമം’ കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ അനുശ്രീയും കൊച്ചി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ ഷംനാസ് കാലായിലും മന്ത്രി
കെ.എൻ. ബാലഗോപാലിൽ നിന്ന് ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2022-23 വര്‍ഷത്തെ മാധ്യമ ഫെലോഷിപ്പുകൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിതരണം ചെയ്തു. സമഗ്ര ഗവേഷക ഫെലോഷിപ് മാധ്യമം കൊച്ചി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ ഷംനാസ് കാലായിൽ, പൊതുഗവേഷക ഫെലോഷിപ് മാധ്യമം കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ അനുശ്രീ എന്നിവർ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
മൂന്ന് വിഭാഗങ്ങളിലായി 25 പേരാണ് ഫെലോഷിപ്പിന് അർഹരായത്. മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷതവഹിച്ചു. മുന്‍ ഡി.ജി.പി ഡോ. ജേക്കബ് പുന്നൂസ്, ഡോ.പി.കെ. രാജശേഖരന്, ഡോ. മീന ടി. പിള്ള, മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, സെക്രട്ടറി കെ.ജി. സന്തോഷ്, കെ.യു.ഡബ്ല്യു.ജെ ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ബാബു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.