Posted On
date_range Updated On
date_range വനിതാമതിലിന് പണപ്പിരിവ്; ചാനൽ വാർത്തയുടെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദനം
ഉള്ള്യേരി (കോഴിക്കോട്): വനിതാമതിലിന് പെൻഷൻകാരിൽനിന്നും പണപ്പിരിവ് നടത്തുന്നതായുള്ള ചാനൽ വാർത്തയുടെ പേരി ൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷമീർ നളന്ദക്ക് (32) മർദനം. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ തെരുവത്തുകടവ് അങ്ങാടിയിലാണ് സംഭവം.
ഒരു കുടുംബത്തിലെ മൂന്നുപേരുടെ പെൻഷൻ തുകയിൽനിന്നും 100 രൂപ വീതം പിരിച്ചെന്ന വാർത്ത വെള്ളിയാഴ്ച പരാതിക്കാരുടെ ദൃശ്യങ്ങൾ സഹിതം ഒരു ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചെന്ന് പറഞ്ഞായിരുന്നു ആറംഗ സംഘത്തിെൻറ മർദനമെന്ന് ഷമീർ പറഞ്ഞു.
പരിക്കേറ്റ ഇദ്ദേഹത്തെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖും മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സതീഷ് കന്നൂരും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.