Posted On
date_range Updated On
date_range ദൈവത്തിന് സ്തുതി; വിധിയിൽ സന്തോഷമുണ്ട് -ശഫിൻ ജഹാൻ
ന്യൂഡൽഹി: ദൈവത്തിന് സ്തുതിയെന്ന് ഹാദിയയുടെ ഭർത്താവ് ശഫിൻ ജഹാൻ. ഹാദിയയെ ഹോമിയോ പഠനം പൂർത്തിയാക്കാൻ വിട്ട കോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധിയിൽ സന്തോഷമുണ്ട്. ഹാദിയയെ വീട്ടിൽ നിന്ന് സ്വതന്ത്രയാക്കിയത് വിജയമാണ്. കോളജ് ഹോസ്റ്റലിൽ പോയി ഹാദിയയെ കാണുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും ശഫിൻ അറിയിച്ചു.
അതേസമയം, വിധിയിൽ പൂർണ സംതൃപ്തിയെന്ന് അശോകന്‍റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാഹം റദ്ദാക്കിയ കേരളാ ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും അഭിഭാഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.