Posted On
date_range Updated On
date_range ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ സീരിയൽ നടൻ അറസ്റ്റിൽ
കൊച്ചി: ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ സീരിയൽ നടൻ തിരുവനന്തപുരം സ്വദേശി അർജുനെ പാലാരിവട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തു. എളമക്കര കീർത്തിനഗർ ഓട്ടോസ്‌റ്റാൻഡിലെ ഡ്രൈവർ എം.എ. മുനീറിന്‍റെ പരാതിയിലാണ് നടപടി.
ബുധനാഴ്ച രാത്രി ചക്കരപ്പറമ്പിലായിരുന്നു സംഭവം. സർവിസ് റോഡിൽനിന്ന് ബൈപാസിലേക്ക് അർജുൻ പെട്ടെന്ന് കാർ കയറ്റിയപ്പോൾ എന്താണ് ചെയ്യുന്നതെന്ന് മുനീർ ആംഗ്യം കാണിച്ച് ചോദിച്ചു.
ഇതേതുടർന്ന് പിന്തുടരുകയും ഓട്ടോയിൽനിന്ന് വിളിച്ചിറക്കി മർദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. കാർ ഓട്ടോറിക്ഷയിൽ ഉരസുകയും ചെയ്‌തു.
അർജുനെ പിന്നീട് ജാമ്യത്തിൽവിട്ടു. കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) എളമക്കര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.