Posted On
date_range Updated On
date_range ചെറുതോണി ഡാമിലെ സുരക്ഷ വീഴ്ച: അന്വേഷണം ക്രൈംബ്രാഞ്ചിന്
ഇടുക്കി: അണക്കെട്ടിലെ ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിച്ച സംഭവത്തിലെ സുരക്ഷ വീഴ്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജൂലൈ 22ന് നടന്ന സംഭവത്തിൽ കേസെടുത്ത് ഇടുക്കി സി.ഐ ആയിരുന്നു അന്വേഷിച്ചിരുന്നത്.
പ്രതി ഒറ്റപ്പാലം സ്വദേശി വിദേശത്താണ്. പ്രതിക്കായി ഇതുവരെ ലുക്കൗട്ട് നോട്ടീസ് പോലും പുറപ്പെടുവിച്ചിരുന്നില്ല.
പ്രതി ഡാമിൽ അതിക്രമിച്ച് കയറുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇടുക്കി, ചെറുതോണി ഡാമുകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.