Posted On
date_range Updated On
date_range എസ്.ഡി.പി.െഎ ഹർത്താൽ പിൻവലിച്ചു
കൊച്ചി: നാളെ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന ഹര്‍ത്താല്‍ എസ്.ഡി.പി.ഐ പിൻവലിച്ചു. നാളെ കരിദിനമായി ആചരിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡൻറ് അബ്ദുല്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. ഇവരെ പൊലീസ് വിട്ടയച്ചതോടെയാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡൻറ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡൻറ്ഷൗക്കത്തലി തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധവുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.