തിരുവനന്തപുരത്ത് സ്‌കൂള്‍ബസ് കടയിലേക്ക് ഇടിച്ചുകയറി: വിദ്യാർഥികൾക്ക്​ പരിക്ക്​

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ബസ് കടയിലേക്ക് ഇടിച്ചുകയറി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ മണ്ണന്തലക്ക്​ സമീപം കേരളാദിത്യപുരത്താണ് അപകടം നടന്നത്.
നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തി​​​െൻറ ബസാണ് അപകടത്തില്‍പ്പെട്ടത്. 

പരിക്കേറ്റ വിദ്യാർഥികളെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക്​ ഗുരുതരമല്ല. അതേസമയം, ബസ്​ ഡ്രൈവർ , ബസ്​ ഇടിച്ച ബൈക്ക്​ യാത്രികൻ എന്നവർക്ക്​ ഗുരുതരമായി പരിക്കേറ്റു. 

Tags:    
News Summary - School bus accident at Thiruvanathapuram- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.