അടിമാലി: യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസുടമെയയും ഡ്രൈവറെയും വീണ്ടും ചോദ്യംെചയ്യാൻ ഹാജരാകണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു. ഇരുമ്പുപാലം പതിനാലാംമൈൽ ചാരുവിള പുത്തന്‍വീട്ടില്‍ സിയാദിെൻറ ഭാര്യ സെലീനയെ (38) കൊലപ്പെടുത്തി മാറിടം മുറിച്ചെടുത്ത കേസിലെ പ്രതി തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിെൻറ (30) സുഹൃത്തുക്കളായ ഇവരെ കൊലക്കേസിൽ ഗൂഢാലോചന സംശയിച്ചാണ് പൊലീസ് പിടികൂടിയത്. എന്നാൽ, ചോദ്യം െചയ്യലിൽ വ്യക്തമായ തെളിവ് ലഭ്യമായില്ല.
കൊല്ലപ്പെട്ട യുവതിയുമായും പ്രതി ഗിരോഷുമായും വർഷങ്ങളായി ബന്ധമുള്ള ബസുടമ, കൊലപാതകം നടന്ന ദിവസം അടിമാലിയിൽ ഉണ്ടായിരുന്നു. 2010 മുതലാണ് സെലീനയുമായി ബസുടമക്ക് ബന്ധം. വേര്‍പിരിയാന്‍ തീരുമാനിച്ച ബസുടമെയയും ഭാര്യെയയും കൗണ്‍സലിങ്ങിലൂടെ ഒന്നിപ്പിച്ചത് സാമൂഹികപ്രവർത്തക കൂടിയായ സെലീനയാണ്. തൊടുപുഴയില്‍ എത്തിയാല്‍ സെലീന ഇവരുടെ വീട്ടിലെത്തുന്നത് പതിവായിരുന്നു.
ബുധനാഴ്ച രാത്രി പിടികൂടിയ ബസുടമെയയും ഡ്രൈവറെയും വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് വിട്ടയച്ചത്. സെലീനയെ ഗിരോഷ് കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും ഇവരെ നിരവധി പ്രാവശ്യം വിളിക്കുകയും അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ അടിമാലിയിലെത്തിയതുമാണ് സംശയത്തിനിടയാക്കിയത്. കസ്റ്റഡിയിലായവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സൂചനകളും ലഭിച്ചിരുന്നു.
ചോദ്യം െചയ്യലിൽ ഇവർ ഉൾപ്പെട്ട മറ്റുചില സംഭവങ്ങളിലെ നിര്‍ണായക വിവരങ്ങൾ സംബന്ധിച്ച് വിവരം ലഭിച്ചതായി പൊലീസ് സൂചന നൽകി. ഇവരെ വിട്ടയക്കാന്‍ പൊലീസിനുമേല്‍ ശക്തമായ സമ്മര്‍ദവും ഉണ്ടായി. ഇവരെ വീണ്ടും ചോദ്യംചെയ്യുമെന്ന് അടിമാലി സി.ഐ പി.കെ. സാബു പറഞ്ഞു. റിമാൻഡിലായ ഗിരോഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്കി. മാറിടം മുറിച്ചെടുത്ത പൈശാചിക നടപടിയോടെയുള്ള കൊലപാതകത്തിന് മറ്റ് കാരണങ്ങളുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.