Posted On
date_range Updated On
date_range തൃപ്തി ദേശായിയെ ശബരിമലയില്‍ തടയും -രാഹുല്‍ ഈശ്വര്‍
കൊച്ചി: സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരും മുമ്പ് തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ വിശ്വാസികളെ അണിനിരത്തി തടയുമെന്ന് അയ്യപ്പധര്‍മസേന ദേശീയ പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ കോടതിവിധി വരുന്നതിന് മുമ്പ് ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറയുന്നതിനുപിന്നില്‍ ദേശവിരുദ്ധ മനോഭാവമാണുള്ളത്. ദേശായിയെ തടയാന്‍ അഞ്ഞൂറോളം സ്ത്രീകളെ ഉള്‍പ്പെടെ അണിനിരത്തി മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.