രക്​തം വീഴ്​ത്തൽ: വാക്കുകൾ വളച്ചൊടിച്ചെന്ന്​ രാഹുൽ ഇൗശ്വർ

കൊച്ചി: രക്​തം വീഴ്​ത്തി അശുദ്ധമാക്കി ശബരിമല നട അടപ്പിക്കാൻ പദ്ധതിയിട്ടതായി താൻ പറഞ്ഞിട്ടില്ലെന്നും ത​​​​െൻറ വാക്കുകൾ വളച്ചൊടിച്ച്​ രാജ്യ​ദ്രോഹിയാക്കാനാണ്​ ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്നും അയ്യപ്പ ധർമസേന പ്രസിഡൻറ്​ രാഹുൽ ഇൗശ്വർ. ശബരിമലയിൽ ഫെമിനിസ്​റ്റുകളെ എത്തിച്ച്​ നവംബർ 13ന്​ സുപ്രീം കോടതിയിലെ കേസ്​ തോൽപിക്കാനാണ്​ ശ്രമം.

20 പേർ കൈമുറിച്ച്​ രക്​തം ഇറ്റിച്ച്​ നടയടപ്പിക്കാൻ​​ തയാറായി നിൽക്കുന്നു എന്ന്​ ഫോണിലൂടെ അറിഞ്ഞിരുന്നു എന്നാണ്​ താൻ പറഞ്ഞത്​. അവരോട്​ അങ്ങനെ ചെയ്യരുതെന്ന്​ പറഞ്ഞതി​​​​െൻറ പേരിൽ വീണ്ടും കേസിൽ കുടുക്കാനാണ്​ ശ്രമം​. ഇതുകൊണ്ടൊന്നും പിന്മാറില്ല. ശക്​തമായി മുന്നോട്ടുപോകും.

ചില അവിശ്വാസികളും മാധ്യമങ്ങളും ചേർന്ന്​ കള്ളം പ്രചരിപ്പിക്കുകയാണ്​. എഡിറ്റ്​ ചെയ്​ത വിഡിയോ വെച്ച്​ ആക്രമിക്കാനുള്ള മന്ത്രിയുടെ ശ്രമം ദൗർഭാഗ്യകരമാണെന്നും സമൂഹ മാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോ സന്ദേശത്തിൽ രാഹുൽ ഇൗശ്വർ പറഞ്ഞു.

Tags:    
News Summary - Sabarimala Women Entry Rahul Eswar -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.