Posted On
date_range Updated On
date_range ശബരിമല വെര്‍ച്വൽ ക്യൂ: മൂന്ന് ലക്ഷംപേര്‍ ദര്‍ശനം നടത്തി
ശബരിമല: സന്നിധാനത്ത് വെര്‍ച്വൽ ക്യൂ വഴി ബുക്ക് ചെയ്ത മൂന്ന് ലക്ഷത്തോളം തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. നവംബര്‍ 16 മുതല്‍ 27വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. 15 ലക്ഷം പേരാണ് ദര്‍ശനത്തിനായി ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. ആകെ 15.5 ലക്ഷം പേര്‍ക്കാണ് വെര്‍ച്വൽ ക്യൂ വഴി സീസണില്‍ ദര്‍ശനം അനുവദിക്കുന്നത്. ഇനിയും 50,000 പേര്‍ക്ക് കൂടി ഇതുവഴി ദര്‍ശനത്തിനായി ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ വെര്‍ച്വൽ ക്യൂ ദര്‍ശനത്തിനുള്ള കൂപ്പണുകളുടെ എണ്ണം നിജപ്പെടുത്തിട്ടുണ്ട്. ബുക്ക് ചെയ്ത് ദര്‍ശനത്തിനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പമ്പയിലെ രാമമൂര്‍ത്തി മണ്ഡപത്തില്‍ പരിശോധന നടത്തുന്നതിന് പൊലീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. ബുക്ക് ചെയ്ത് എത്തുന്നവരെ ഇവിടുത്തെ പരിശോധനക്ക് ശേഷം മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡുവഴി കടത്തിവിട്ട് വലിയ നടപ്പന്തലില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ക്യൂവിലൂടെയാണ് ദര്‍ശനം അനുവദിക്കുന്നത്. വെര്‍ച്വൽ ക്യൂ ബുക്കിങ് കൂപ്പണുകളില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള പൊലീസിനാണ് ഇതിെൻറ പൂര്‍ണനിയന്ത്രണം. കെല്‍ട്രോണിെൻറ ആഭിമുഖ്യത്തില്‍ പട്ടത്തുള്ള പൊലീസ് കമ്പ്യൂട്ടര്‍ സെൻററിലാണ് ഇതിെൻറ സെര്‍വറും മറ്റ് നിയന്ത്രണ സംവിധാനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.