ശബരിമല വിധിയിൽ വ്യക്തത തേടി ​സർക്കാർ​ സുപ്രീംകോടതിയിലേക്ക്​

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി ഭരണഘടന ബഞ്ചി​​​െൻറ വിധി നടപ്പാക്കുന്നതിൽ വ്യക്തത തേടി സർക്കാർ​ സുപ്രീംകോടതി​െയ സമീപിക്കും. വിധി നടപ്പാക്കുന്നതിൽ വലതുപക്ഷ സംഘടനകൾ സൃഷ്​ടിക്കുന്ന തടസങ്ങളും പൊലീസ്​ ഉദ്യോഗസ്​ഥർ നേരിടുന്ന ബുദ്ധിമുട്ടുകളും​ സർക്കാർ കോടതിയിൽ അറിയിക്കും. സംസ്​ഥാന ചീഫ്​ സെക്രട്ടറിയാവും കോടതിയെ സമീപിക്കുക. സംസ്​ഥാന സ്​റ്റാൻറിങ്​ കോൺസൽ ജി. പ്രകാശ്​ മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്​ച നടത്തി.

പൊലീസ്​ ഉദ്യോഗസ്​ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ജാതിയുടെയും മതത്തി​​​െൻറയും പേരിൽ പൊലീസ്​ ഉദ്യോഗസ്​ഥർ ജോലി ചെയ്യുന്നത്​ തടസ്സപ്പെട​ുത്തുകയും ചെയ്യുന്നതായുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇൗ പശ്ചാത്തലത്തിൽ നേരത്തെ കേരള പൊലീസും ​െഎ.പി.എസ്​ അ​േസാസിയേഷനും​ സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്​. എന്നാൽ ഇക്കാര്യത്തിൽ ചില നിയമപ്രശ്​നങ്ങൾ കണക്കി​െലടുത്ത്​ പൊലീസ്​ നേരിട്ട്​ സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ലെന്ന്​ തീരുമാനിക്കുകയായിരുന്നു.

കൂടാതെ ശബരിമലയിലെ പൊലീസ്​ നടപടിയെ ​ൈഹകോടതി ദേവസ്വം ബെഞ്ച്​ വിമർശിച്ചിരുന്നു. പൊലീസി​​​െൻറ സ്​ഥാനം ഭക്തർക്കിടയിലല്ല, ബാരക്കിലാണെന്നും യ​ഥാ​ർ​ഥ ഭ​ക്​​ത​ർ ഒ​റ്റ​ക്കോ കൂ​ട്ട​മാ​യോ ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​തും ശ​ര​ണം വി​ളി​ക്കു​ന്ന​തും പൊ​ലീ​സ് ത​ട​യ​രു​തെ​ന്നും നേരത്തെ ഹൈ​കോ​ട​തി നിർദേശിച്ചിരുന്നു. ഇൗ സാഹചര്യം കൂടി കണക്കിലെടുത്താണ്​ പൊലീസ്​ നേരിടുന്ന ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയെ അറിയിക്കാനും വിധി നടപ്പാക്കുന്നതിൽ വ്യക്തത വരുത്താനുമായി ഹരജി സമർപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്​.

Tags:    
News Summary - sabarimala; kerala government approaches supreme court to get clarification on the execution of verdict -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.