ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് 12ന്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഴുവന്‍ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും 12ന്. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ 12ന് രാവിലെ 10ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാര്‍, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എൽ.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ശബരിമല കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി നവംബര്‍ 12ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും മുന്നൊരുക്കങ്ങള്‍ പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയുടേയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടേയും നേതൃത്വത്തില്‍ വിലയിരുത്തി. കെ.പി.സി.സി ആസ്ഥാനത്ത് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികളുടെ യോഗവും ചേര്‍ന്നു.

ആലോചനായോഗത്തില്‍ കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പന്തളം സുധാകരന്‍, ചെറിയാന്‍ ഫിലിപ്പ്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ശരത് ചന്ദ്രപ്രസാദ്, പാലോട് രവി, എം. വിന്‍സന്റ് എം.എൽ.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.എ വാഹിദ്, മണക്കാട് സുരേഷ്, കെ.എസ്. ഗോപകുമാര്‍, ആര്‍. ലക്ഷ്മി എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Sabarimala Gold Missing Row: Congress Secretariat March on November 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.