സമര ശൈലി മാറ്റി; ബി.ജെ.പി സെക്ര​േട്ടറിയറ്റ്​ പടിക്കലേക്ക്​

കൊച്ചി: ശബരിമല വിഷയത്തിൽ സമരമുഖവും ശൈലിയും മാറ്റി ബി.ജെ.പി. തിങ്കളാഴ്ച സെക്ര​േട്ടറിയറ്റ് പടിക്കൽ നിരാഹാരം ആരംഭിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. 15 ദിവസത്തെ സമരത്തി​​െൻറ ആദ്യഘട്ടത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനായിരിക്കും നിരാഹാരം അനുഷ്​ഠിക്കുക. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകൾ പിൻവലിക്കുക, സുരേന്ദ്രനെ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക, ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുക, ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങൾ.

സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശായിരിക്കും കോഓഡിനേറ്റർ. ജെ.ആർ. പത്മകുമാർ, ശിവൻകുട്ടി, സജീവ് എന്നിവരും നേതൃത്വം നൽകും. 15 ദിവസംകൊണ്ട് സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടക്കും. അഞ്ച് മുതൽ പത്ത് വരെ തീയതികളിൽ അയ്യപ്പ ഭക്തസദസ്സുകൾ നടത്തുകയും ബി.ജെ.പിയിലേക്ക് പുതുതായി വരുന്നവരെ സ്വീകരിക്കുകയും ചെയ്യും. അഖിലേന്ത്യ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേയുടെ നേതൃത്വത്തിൽ നാലംഗ സംഘം രണ്ട്, മൂന്ന് തീയതികളിൽ കേരളം സന്ദർശിച്ച് ദേശീയ അധ്യക്ഷന് റിപ്പോർട്ട് നൽകും.

കൊച്ചിയിൽ എത്തുന്ന സംഘം രാവിലെ 11ന് ശബരിമല കർമസമിതി, ബി.ജെ.പി കോർസംഘം, പന്തളംകൊട്ടാരം, തന്ത്രികുടുംബം എന്നിവരെ സന്ദർശിക്കും. എൻ.ഡി.എ ഘടകകക്ഷികളുമായി ചർച്ച നടത്തും. ഗവർണറെ സന്ദർശിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ മോശമായി പെരുമാറിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയുടെ മകൻ മാനനഷ്​ടത്തിന് കേസ് നൽകുമെന്നും പി.എസ്. ശ്രീധരൻ പിള്ള വ്യക്തമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Sabarimala: BJP In Hungar Strike - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.