Posted On
date_range Updated On
date_range ആർ.ടി.പി.സി.ആർ നിരക്ക്: ലാബ് ഉടമകളുടെ ഹരജി സിംഗിൾബെഞ്ച് തന്നെ പരിഗണിക്കും
കൊച്ചി: കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 500 രൂപ തന്നെ നിശ്ചയിച്ച് സർക്കാർ വീണ്ടും ഉത്തരവിറക്കിയതിനെതിരെ അക്രഡിറ്റഡ് മോളികുലാർ ടെസ്റ്റിങ് ലബോറട്ടറീസ് അസോസിയേഷൻ (അംല) നൽകിയ ഹരജി വീണ്ടും സിംഗിൾബെഞ്ചിെൻറ പരിഗണനക്ക്. സർക്കാറിെൻറ അപ്പീലുകൾക്കൊപ്പം പരിഗണിക്കാൻ സിംഗിൾബെഞ്ച് ഈ ഹരജിയും ഡിവിഷൻബെഞ്ചിന് വിട്ടിരുന്നെങ്കിലും സിംഗിൾബെഞ്ച് കേൾക്കാനായി മടക്കി അയച്ചു.
സർക്കാറിെൻറ അപ്പീൽ ഹരജി മാത്രം ഡിവിഷൻബെഞ്ച് പരിഗണിക്കും.1700 രൂപ 500 രൂപയാക്കി കുറച്ച സർക്കാറിെൻറ ആദ്യ നടപടി ഏകപക്ഷീയമായാണെന്ന് വിലയിരുത്തി ഒക്ടോബർ നാലിന് സിംഗിൾബെഞ്ച് റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.