Posted On
date_range Updated On
date_range ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
പാനൂർ: പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാടെ താഴെ പീടികയിൽ ശ്യാംജിത്തി (27)നെയാണ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദും സംഘവും അറസ്റ്റ് ചെയ്തത്.
മാഹിയിലെ സി.പി.എം നേതാവ് കണ്ണിപൊയിൽ ബാബു വധക്കേസ് ഉൾപ്പെടെ നിരവധി കൊലപാതക, അക്രമ കേസുകളിൽ ശ്യാംജിത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പാത്തിപ്പാലത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രിൻസിപ്പൽ എസ്.ഐ സി.സി ലതീഷ്,എസ്.ഐ. എൻ.ഷിജി, സീനിയർ സി.പി.ഒമാരായ ശ്രീജിത്ത്, രോഷിത്ത്, ഫൈസൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.