Posted On
date_range Updated On
date_range മോഷണക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ കുത്തി
കോട്ടയം: ഒളിവിലായിരുന്ന മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനു ഗോപിയെയാണ് (37) പ്രതി കുത്തിപ്പരിക്കേൽപിച്ചത്.
സംഭവത്തിനുപിന്നാലെ സാഹസികമായി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം പുല്ലരിക്കുന്ന് പാലക്കുഴിയിൽ അരുൺ ബാബുവിനെയാണ് (34) പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കോട്ടയം എസ്.എച്ച് മൗണ്ടിലായിരുന്നു സംഭവം.
രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തലക്ക് പിൻവശത്തും താടിക്കും പരിക്കേറ്റ സുനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.