'സംഘികൾ അണിയിച്ച ഷാൾ പ്രവാചക നിന്ദയുടെത്'-കെ.എൻ.എ ഖാദറിനെതിരെ റിജിൽ മാക്കുറ്റി
കണ്ണൂർ: ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മുസ്‍ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദറിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റിയും. സംഘികൾ അണിയിച്ചുതന്ന ഷാൾ പ്രവാചക നിന്ദ നടത്തി ഇന്ത്യൻ സംസ്കൃതിയെ ലോകത്തിനു മുന്നിൽ അപമാനിച്ചവരുടെതാണെന്ന് താങ്കൾ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ലയെന്ന് റിജിൽ ചോദിച്ചു. ഫേസ്ബുക് പോസ്റ്റ് വഴിയായിരുന്നു റിജിലിന്റെ വിമർശനം.
കെ.എൻ.എ ഖാദറിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. സെപ്റ്റിക് ടാങ്കിൽ അത്തറൊഴിച്ചിട്ട് കാര്യമുണ്ടോ കെ.എൻ.എ ഖാദർ സാഹിബേ എന്നും റിജിൽ പരിഹസിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ചാലപ്പുറത്ത് കേസരിയിൽ നടന്ന ആർ.എസ്.എസ് പരിപാടിയിലാണ് കെ.എൻ.എ ഖാദർ പങ്കെടുത്തത്.
ആർ.എസ്.എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ. നന്ദകുമാര്‍ പരിപാടിയില്‍ കെ.എൻ.എ ഖാദറിനെ പൊന്നാടയണിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.