Posted On
date_range Updated On
date_range നിയമസഭയിൽ ചട്ടവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: നിയമസഭയില്‍ ചട്ടവിരുദ്ധമായി ഒന്നും പ്രവര്‍ത്തിട്ടില്ലെന്ന് സ്പീക്കര്‍. ബുധനാഴ്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ പ്രവര്‍ത്തിച്ചത് ചട്ടങ്ങള്‍ക്ക് വിധേയമായാണെന്ന് സ്പീക്കറുടെ ഓഫിസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഭരണപക്ഷത്തിെൻറയോ പ്രതിപക്ഷത്തിന്റെയോ ഇച്ഛയ്ക്കനുസരിച്ചല്ല സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. ചട്ടവിരുദ്ധമായി ഒന്നും സ്പീക്കര്‍ ചെയ്യാത്ത സാഹചര്യത്തില്‍ സഭാ നടപടികളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ഖേദകരമാണ്.
ചോദ്യോത്തരവേളയില്‍ മറ്റു നടപടികള്‍ അനുവദനീയമല്ല. സഭയിൽ ഇത്തരം ചട്ടങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ മുന്‍കാലങ്ങളിലും പ്രതിപക്ഷനേതാക്കള്‍ സംസാരിക്കാറുള്ളൂ. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും ഭാവിയിലും സംരക്ഷിക്കുമെന്നും കുറിപ്പിൽ സ്പീക്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.