Posted On
date_range Updated On
date_range അരുവാപ്പുലം നയിക്കാൻ 21കാരി രേഷ്മ; സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ്
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്ന സി.പി.എമ്മിൻെറ രേഷ്മ മറിയം റോയ് പഞ്ചായത്ത് പ്രസിഡൻറ്. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറായാണ് രേഷ്മയെ നിശ്ചയിച്ചത്.
ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറായി രേഷ്മ. എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗവും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗവുമാണ്.
കഴിഞ്ഞ മൂന്ന് തവണ കോൺഗ്രസ് വിജയിച്ച 11-ാം വാർഡിൽനിന്നാണ് രേഷ്മ മത്സരിച്ചിരുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻെറ തലേന്നാണ് രേഷ്മക്ക് 21 വയസ് പൂർത്തിയായത്. വാർഡിൽ രേഷ്മ അട്ടിമറി ജയം നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.