എല്ലാ താൽകാലിക നിയമനങ്ങളിലും സംവരണ തത്വം ബാധകമാക്കണം- എളമരം കരീം

എല്ലാ താൽകാലിക നിയമനങ്ങളിലും സംവരണ തത്വം ബാധകമാക്കണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. നിലവില്‍ പി.എസ്.സി വഴിയുളള നിയമനങ്ങളില്‍ മാത്രമേ സംവരണതത്വം നടപ്പിലാക്കുന്നുള്ളൂ. സംവരണ വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശമാണ് നിഷേധിക്കപ്പെടുന്നത്. രാജ്യത്തും സംസ്ഥാനത്തും തൊഴില്‍ ഘടനയിലുണ്ടായ മാറ്റങ്ങള്‍ മനസിലാക്കാൻ കഴിയണം.

പിഎസ്സി വഴി വരുമ്പോള്‍ മാത്രമേ സംസ്ഥാനത്ത് സംവരണ തത്വം പാലിക്കപ്പെടുന്നുള്ളൂ. ​കേന്ദ്ര സാര്‍ക്കാറിന്‍റെ സ്കീമുകളായ എന്‍എച്ച്എം, ഐസിഡിഎസ്, മിഡ് ഡേ മീല്‍, തുടങ്ങിയ നിരവധി തൊഴില്‍ മേഖലകളില്‍ എല്ലാം താത്കാലിക തൊഴിലാളികളാണ് വരുന്നത്. ഇവിടെയൊന്നും സംവരണ തത്വം പാലിക്കപ്പെടുന്നില്ല. ഇൗ പ്രവണ അവസാനിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞുവെന്നും എളമരം കരീം പറഞ്ഞു.

Tags:    
News Summary - Reservation in all temporary appointments The principle should be applied- elamaram kareem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.