Posted On
date_range Updated On
date_range പാലായിൽ യു.ഡി.എഫിന് വേണ്ടി മൽസരിക്കാം -പി.സി ജോർജ്
തിരുവനന്തപുരം: പാലായിൽ യു.ഡി.എഫിന് വേണ്ടി മൽസരിക്കാൻ തയാറെന്ന് ജനപക്ഷം നേതാവ് പി.സി ജോർജ് എം.എൽ.എ. മാണി സി. കാപ്പൻ ഐക്യജനാധിപത്യ മുന്നണിയിൽ എത്തുന്നില്ലെങ്കിൽ പാലായിൽ മൽസരിക്കാമെന്നും ജോർജ് പറഞ്ഞു.
യു.ഡി.എഫിന്‍റെ ഭാഗമാകണമെങ്കിൽ മാന്യമായ പരിഗണന ലഭിക്കണം. പൂഞ്ഞാർ കൂടാതെ കാഞ്ഞിരപ്പള്ളിയോ പാലായോ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിലേക്ക് വരണമെന്ന് മുന്നണി നേതൃത്വം ആവശ്യപ്പെട്ടു. തനിക്കെതിരായ പൂഞ്ഞാറിലെ പ്രതിഷേധം കണക്കിലെടുക്കുന്നില്ലെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.