കോഴിക്കോട്: എലിപ്പനി മരണങ്ങളുടെ ഉത്തരവാദിത്തം ഹോമിയോപ്പതിയിൽ കെട്ടിവെച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) സംസ്ഥാന ഘടകം തരംതാണ പ്രചാരണം നടത്തുകയാണെന്ന് ഹോമിയോപ്പതി ഡോക്ടർമാർ. എലിപ്പനി പ്രതിരോധത്തിന് ‘ഡോക്സിസൈക്ലിൻ’ ഗുളിക കഴിക്കരുതെന്ന് ഒരിക്കലും നിർദേശിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷൻ (െഎ.എച്ച്.എം.എ), ദി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹോമിയോപ്പത്സ് കേരള (െഎ.എച്ച്.കെ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഹോമിയോ പ്രതിരോധ മരുന്ന് അപകടം ക്ഷണിച്ചുവരുത്തുമെന്ന െഎ.എം.എ പ്രസ്താവന ഇൗ വൈദ്യശാഖയെ ആശ്രയിക്കുന്ന ജനങ്ങൾക്ക് നേരെയുള്ള അഹങ്കാരത്തിെൻറയും ധാർഷ്ട്യത്തിെൻറയും ശബ്ദമാണെന്ന് ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടന ഭാരവാഹികൾ കുറ്റപ്പെടുത്തി.
സർക്കാറിെൻറ ആയുഷ് വകുപ്പിനു കീഴിലാണ് അലോപ്പതിയും ആയുർേവദവും ഹോമിയോപ്പതിയുമെല്ലാം. ഏത് ചികിത്സാമാർഗം സ്വീകരിക്കണമെന്നത് ജനങ്ങളുടെ അവകാശമായിരിക്കെ, ഹോമിയോപ്പതിയെ പൊതുജനമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന െഎ.എം.എ നടപടി ശരിയല്ല. എലിപ്പനി, ഡെങ്കി, ചികുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർന്നപ്പോൾ മുൻകാലങ്ങളിൽ ഹോമിയോപ്പതി വഹിച്ച പങ്ക് സമൂഹം അംഗീകരിച്ചതാണ്.
ക്യൂബയിൽ പടർന്നുപിടിച്ച എലിപ്പനിയെ പ്രതിരോധിച്ചത് ഹോമിയോ മരുന്നുകളാണെന്നും ഒരു ഭരണവ്യവസ്ഥിതിക്കും ഇൗ വൈദ്യമേഖലയെ മാറ്റിനിർത്താനാവിെല്ലന്ന് വരുംനാളുകൾ തെളിയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ െഎ.എച്ച്.കെ സംസ്ഥാന പ്രസിഡൻറ് ഡോ. ഉണ്ണികൃഷ്ണൻ ബി. നായർ, െഎ.എച്ച്.എം.എ വൈസ് പ്രസിഡൻറ് േഡാ. കെ. സജി, ഡോ. ഹരീന്ദ്രനാഥ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.