ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ പിടിയില്‍, ഓട്ടോ തകര്‍ത്തു
നാദാപുരം: പാറക്കടവില്‍ ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ പിടിയിലായി. ഓട്ടോ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പാറക്കടവിലെ കോമ്പിപൊന്നങ്കോട്ട് സമീറിനെ പൊലീസ് പിടികൂടി. പാറക്കടവില്‍നിന്ന് നാദാപുരത്തേക്കുള്ള യാത്രക്കിടെ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഓട്ടോ പാറക്കടവ് പാലത്തില്‍ എത്തിയതോടെ വാഹനം നിര്‍ത്തി ഡ്രൈവര്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിക്കുകയായിരുന്നു. ഇതിനിടെ ബഹളം വെച്ച് വിദ്യാര്‍ഥിനി രക്ഷപ്പെടാന്‍ ഓട്ടോയില്‍നിന്ന് ചാടുകയും പിന്നാലെ എത്തിയ മറ്റൊരു ഓട്ടോ ഡ്രൈവര്‍ ഇത് കണ്ട് വിദ്യാര്‍ഥിനിയെ ഇയാളില്‍നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. ഇതിനിടെയാണ് ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തത്. സ്ഥലത്തത്തെിയ പൊലീസ് സമീറിനെ പിടികൂടി. നാദാപുരം ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.