Posted On
date_range Updated On
date_range രഞ്ജിത് വധം: രണ്ട് ബൈക്കുകളും വാളും പൊലീസ് കണ്ടെടുത്തു
മണ്ണഞ്ചേരി: ആലപ്പുഴയിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകളും വാളും പൊലീസ് കണ്ടെത്തി. മണ്ണഞ്ചേരി അമ്പനാകുളങ്ങര മച്ചിനാട് ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചിരുന്ന ബൈക്കുകളണ് കണ്ടെത്തിയത്.
കന്നിട്ടപറമ്പ് പാലത്തിന് സമീപത്തെ തോട്ടിൽ നിന്നാണ് വാൾ കണ്ടെടുത്തത്. രഞ്ജിത് കൊലപാതക കേസിൽ അറസ്റ്റിലായ പ്രതിയുടെ വീടിന് സമീപത്താണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ഞായറാഴ്ച രാവിലെയാണ് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. വെള്ളക്കിണറിലെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.