Posted On
date_range Updated On
date_range രഞ്ചിത്ത് വധം; പ്രതികൾ ഒളിവിൽ -വിജയ് സാഖറെ
ആലപ്പുഴയിലെ ബി.ജെ.പി സംസ്ഥാന നേതാവ് രഞ്ചിത്ത് വധക്കേസിലെ പ്രതികൾ ഒളിവിലാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഈ പ്രതികളെകുറിച്ച് നിർണായകമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടതായും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. ഷാൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.
കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും നടപടിയെടുക്കും. മുഴുവൻ പ്രതികളെയും പിടിക്കാൻ സാധിക്കും. പൊലീസ് പ്രത്യേക സംഘങ്ങളായി അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഷാൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 അയി. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ അഞ്ചുപേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.