ര​മേ​ശ് ചെ​ന്നി​ത്ത​ല​, ര​വി പൂ​ജാ​രി​

ചെന്നിത്തലക്ക്​ ഭീഷണി: നിഷേധിച്ച്​ രവി പൂജാരി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ കേ​ര​ള പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു.

2016ലാ​യി​രു​ന്നു കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ​െ​വ​ച്ചാ​ണ് ക​േ​ൻ​റാ​ൺ​മെൻറ്​ എ.​സി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്​​ത​ത്.

താ​ൻ ചെ​ന്നി​ത്ത​ല​യെ ഫോ​ൺ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ ര​വി പൂ​ജാ​രി മൊ​ഴി ന​ൽ​കി. ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​ലും അ​യാ​ൾ കു​റ്റം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 

Tags:    
News Summary - Ramesh Chennithala threatened: Ravi Pujari denies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.