മാണി ഇപ്പോഴും യു.ഡി.എഫിനൊപ്പം- ചെന്നിത്തല

കോഴിക്കോട്: മാണി ഇപ്പോഴും യു.ഡി.എഫിനൊപ്പം തന്നെയാണെന്നും രാജ്യസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണി നിലപാട് പ്രഖ്യാപിച്ചാല്‍ മാത്രം അഭിപ്രായം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്ത

കീഴാറ്റൂരിൽ സി.പി.എം നടത്തുന്ന ബദല്‍ സമരം അംഗീകരിക്കാനാവില്ല. സി.പി.എമ്മി​​െൻറ അസഹിഷ്ണുതയാണ് ഇതിലൂടെ കാണാനാകുന്നത്.  വയൽക്കിളികളുടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല കോഴിക്കോട്ട്​  മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 
 

Tags:    
News Summary - Ramesh Chennithala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.