തിരുവനന്തപുരം: ആലപ്പുഴ വരെ വന്ന മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയ ദുരിതബാധിതരെ കാണാൻ കൂട്ടാക്കാത്തത് പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് തമ്പുരാൻ മനോഭാവമാണ്. മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗം പ്രഹസനമായിരുെന്നന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കുട്ടനാടിലേക്ക് മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന പരാതി എല്ലാവർക്കുമുണ്ട്. ഇൗ നിലപാടിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ യോഗം ബഹിഷ്കരിച്ചത്. എം.പിമാരായ കെ.സി. വേണുഗോപാലിനെയും കൊടിക്കുന്നിൽ സുരേഷിനെയും ശനിയാഴ്ച വൈകീട്ട് മാത്രമാണ് വിവരം അറിയിച്ചത്. ആലപ്പുഴയിൽനിന്ന് 10 മിനിറ്റേയുള്ളൂ കൈനകരിയിൽ എത്താൻ. ആളുകൾ വീടുകളിൽനിന്ന് മാറി താമസിക്കുകയാണ്. ഇപ്പോഴും ക്യാമ്പുകളിൽ ധാരാളം പേരുണ്ട്.
ഏകദേശം 1000 കോടിയുടെ നഷ്ടം കുട്ടനാട് മാത്രം ഉണ്ടായി. ഉൾനാടുകളിൽ ഇപ്പോഴും ഭക്ഷണത്തിന് ആളുകൾ വിഷമിക്കുന്നു. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തതിെൻറ കാരണം വിശദീകരിക്കാൻ ഭരണകൂടം വിഷമിക്കുന്നു. രാഷ്ട്രപതിയുടെ പരിപാടി നേരത്തേ തീരുമാനിച്ചതാണ്. അവലോകന യോഗ തീരുമാനം വിശദീകരിക്കാനും മുഖ്യമന്ത്രി തയാറായില്ല.
കൃഷിനാശം സംഭവിച്ചവരുടെ കാർഷിക വായ്പ എഴുതിത്തള്ളുക, ബണ്ട് പുനർനിർമാണത്തിന് അടിയന്തര സഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും രാഷ്ട്രപതിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്താത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.