Posted On
date_range Updated On
date_range കാസർകോഡ് റെയിൽവെ പാളത്തിൽ കുഴി
കാസർകോഡ്: കാഞ്ഞങ്ങാട് ചിത്താരിക്ക് സമീപം റെയിൽവെ ട്രാക്കിൽ കുഴി. ഇന്ന് രാവിലെ ഏഴിന് തിരുവനന്തപുരം –മംഗളൂരു മലബാർ എക്സ്പ്രസ് ട്രെയിൻ കടന്നു പോകുന്നതിന് മുമ്പായിരുന്നു സംഭവം. കരിങ്കല്ല് ഇളകി മാറിയാണ് കൂഴി രൂപപ്പെട്ടത്. ഇതേതുടർന്ന് കാസർകോട് നിന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി.
ട്രാക്കിൽ പടക്കം പൊട്ടിച്ച് സിഗ്നൽ കാണിച്ചാണ് ട്രാക്മാൻ ട്രെയിൻ നിർത്തിയത്. താൽകാലികമായി നിർത്തിവെച്ച ട്രെയിൻ സർവീസ് പുനസ്ഥാപിച്ചതായാണ് വിവരം. വേഗത കുറച്ചാണ് ഇതുവഴി ട്രെയിൻ കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.