റെയിൽവേ ടിക്കറ്റ് പരിശോധകർ സമരത്തിലേക്ക്

പാ​ല​ക്കാ​ട്: മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും വി​ശ്ര​മ​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ൽ റെ​യി​ൽ​വേ വീ​ഴ്ച കാ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ദേ​ശ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ന്നു.

എ​യ​ർ​ക​ണ്ടീ​ഷ​നി​ങ് സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കി വി​ശ്ര​മ​മു​റി​ക​ൾ ന​വീ​ക​രി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ ഇ​വ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ടി​ക്ക​റ്റ് ചെ​ക്കി​ങ് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് സ​ഞ്ജ​യ് സി​ങ് പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ ഓ​ഫി​സി​ന് മു​ന്നി​ൽ ജ​നു​വ​രി പ​ത്തി​ന് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ദ​ക്ഷി​ണ​മേ​ഖ​ല ക​മ്മി​റ്റി ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 11 ന് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹേ​മ​ന്ത് സോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. 

Tags:    
News Summary - Railway ticket examiners go on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.