Posted On
date_range Updated On
date_range രാഹുല്‍ ഈശ്വറിന്റെ ഭാര്യക്കെതിരെ നവമാധ്യമങ്ങളിലൂടെ അപവാദം
കാഞ്ഞങ്ങാട്: ശബരിമലതന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വറിെൻറ ഭാര്യ ദീപയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചതായി േഹാസ്ദുര്‍ഗ് പൊലീസിൽ പരാതി. പരാതിയെ തുടർന്ന് ഫ്രീ തിങ്കേഴ്‌സ് എന്ന നവമാധ്യമ കൂട്ടായ്മക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
രാവണീശ്വരം സ്വദേശിയായ യുവാവിെൻറ പരാതിയില്‍ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫ്രീ തിങ്കേഴ്‌സ് എന്ന വാട്സ് ആപ് കൂട്ടായ്മയില്‍ ആരതി ചിത്ര എന്ന പേരിലാണ് ദീപക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടത്. ഫ്രീ തിങ്കേഴ്‌സ് എന്ന വാട്സ് ആപ് കൂട്ടായ്മക്കെതിരെ പൊലീസ് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.