ആർക്കും പ്രവേശനമില്ലാത്ത ഹാദിയയുടെ വീട്ടിൽ രാഹുൽ ഇൗശ്വറി​െൻറ  സന്ദർശനം -Video

കൊച്ചി: മതം മാറിയതി​​​​​​െൻറ പേരിൽ ഹൈകോടതി വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിട്ട ഹാദിയയുടെ വീട്ടിൽ രാഹുൽ ഇശ്വർ സന്ദർശനം നടത്തി.  നേരത്തെ സ്വന്തം മേൽവിലാസത്തിൽ വരുന്ന കത്തുകൾ പോലും സ്വീകരിക്കാൻ ഹാദിയയെ അനുവദിച്ചിരുന്നില്ല.  മാധ്യമ പ്രവർത്തകർക്കും പൊലീസ്​ സന്ദർശാനുമതി നിഷേധിച്ചിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാലാണ്​ സന്ദർശാനുമതി നൽകാത്തതെന്നായിരുന്നു വാദം.  ഇയൊരു സാഹചര്യത്തിൽ ആർ.എസ്​.എസ്​ സംവാദകൻ രാഹുൽ ഇൗശ്വറിന്​ ഹാദിയയെ സന്ദർശിക്കാൻ അനുമതി നൽകിയത്​ വിവാദത്തിനിടയാക്കിയിരിക്കുകയാണ്​.

 ഹാദിയക്കും അച്ഛനുമൊപ്പം മുറിയില്‍ നിന്നുള്ള  രാഹുല്‍ ഈശ്വറി​​​​​​െൻറ സെൽഫി ചിത്രങ്ങളാണ്​ പുറത്ത്​ വന്നത്​. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും പല തവണ ഹാദിയയെ കാണുവാന്‍ സന്ദര്‍ശനാനുമതിക്കായി പൊലീസില്‍ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സ്ത്രീകളായിരുന്നിട്ടു കൂടി ഇവിടെയെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധികൾക്കും പ്രവേശനാനുമതി നിഷേധിച്ചിരുന്നു. 

കനത്ത പൊലീസ് സുരക്ഷയാണ് ഹാദിയയുടെ വീടിനും പരിസരത്തും ഒരുക്കിയിരിക്കുന്നത്​. വൈക്കം ഡിവൈഎസ്പിക്കാണ്  സുരക്ഷാ ചുമതല. ഡി.വൈ.എസ്​.പി ചുമത​ലപ്പെടുത്തുന്ന  ഓരോ സബ്ഡിവിഷനിലെ എസ്ഐയുടെ കീഴിലുള്ള 27പൊലീസുകാര്‍ വീതം ഓരോ ദിവസവും ഹാദിയയുടെ സുരക്ഷ ചുമതല വഹിക്കുന്നുണ്ട്​. കൂടാതെ ഹാദിയയുടെ മുറിക്കുള്ളില്‍ വനിതാ പൊലീസുകാരും കാവലിനുണ്ട്.

പുറത്ത് നിന്ന് ആരെയും ഹാദിയയെ കാണുവാന്‍ അനുവദിക്കുന്നില്ലെന്ന് പറയുമ്പോള്‍, രാഹുല്‍ ഈശ്വറി​​​​​​െൻറ സെല്‍ഫി ഇതെല്ലാം പൊളിച്ചെഴുതുകയാണ്. എല്ലാ ന്യായീകരണ വാദങ്ങളെയും ഭേദിച്ചുകൊണ്ട് രാഹുല്‍ ഈശ്വര്‍ ഹാദിയയെ സന്ദര്‍ശിക്കുമ്പോള്‍, പൊലീസി​​​​​​െൻറയും ഹാദിയയുടെ വീട്ടുകാരുടെയും സംഘപരിവാര്‍ ബന്ധമാണ് വെളിവാകുന്നതെന്ന സംശയം ശക്തമാണ്. നിലവില്‍ സുപ്രീംകോടതിയില്‍ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി കേസ് എന്‍ഐഎയെ ഏല്‍പിച്ചിരിക്കുകയാണ്.

Full View
Tags:    
News Summary - Rahul Eswar Visit Hadiya house-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.