ഒാർക്കുേമ്പാൾ നന്മയുടെ പ്രകാശം പരത്തുകയും വിസ്മരിക്കാൻ കഴിയാത്ത സാന്നിധ്യമാ യി മനസ്സിൽ നിറഞ്ഞുനിൽക്കുകയും ചെയ്യുന്ന അപൂർവ വ്യക്തികളിൽ ഒരാളായിരുന്നു കെ.പി. എ. റഹീം. പ്രഭാഷകൻ, അധ്യാപകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ കർമരംഗത്ത് നിറഞ്ഞുനിൽക ്കുേമ്പാഴും സൗഹൃദങ്ങളെ വിലമതിപ്പോടെ കാണാൻ റഹീം മാസ്റ്റർക്ക് കഴിഞ്ഞിരുന്നു. ഉദ ാത്തമായ ചിന്തകളാലും വ്യതിരിക്തമായ നിരീക്ഷണങ്ങളാലും സമ്പന്നമായിരുന്നു അദ്ദേഹത്തിെൻറ വിചാരലോകം. അർഥപൂർണമായ ആശയം അവതരിപ്പിക്കുന്നതിലൂടെ വാഗ്മിത്വത്തിെൻറ അപൂർവ നിദർശനങ്ങളിലൂന്നിയായിരുന്നു പ്രഭാഷണങ്ങളിൽ പലതും. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആസ്വാദകരുടെ വിചാരലോകത്ത് മായാത്ത മുദ്രപതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മഹാത്മജിയും ശ്രീനാരായണഗുരുവും മുഹമ്മദ് നബിയും വിശ്വോത്തര തേജസ്വികളിൽ പലരും റഹീം മാസ്റ്ററുടെ പ്രഭാഷണങ്ങളിലെ മുഖ്യ വിഷയങ്ങളായിരുന്നു.
സാഹിത്യ കൃതികളെ സൂക്ഷ്മമായി നിരീക്ഷണവിധേയമാക്കുന്ന, ശ്രോതാക്കളിൽ കൃതിയുടെ സർഗാത്മകമൂല്യം സമ്പൂർണമായി എത്തിക്കാൻ കഴിവുള്ള പ്രഭാഷകൻ എന്ന നിലയിൽ സാഹിത്യ വേദികളിൽ റഹീം മാസ്റ്റർ നിത്യസാന്നിധ്യമായിരുന്നു. ഗുരു നിത്യചൈതന്യ യതിയുമായി അഗാധ വ്യക്തിബന്ധം പുലർത്തിയിരുന്ന റഹീം മാസ്റ്റർ 1977ലെ ഒരു സായാഹ്നത്തിൽ കനകമലയിലെ സ്േനഹമന്ദിരത്തിലെത്തി ഗുരുവിനെ കണ്ടത് ഒരു ലേഖനത്തിൽ അനുസ്മരിക്കുന്നു- ‘‘എല്ലാ മനഃക്ലേശങ്ങളും മറന്നുപോകുമാറ് ഹൃദ്യമായ ആ മന്ദസ്മിതം, സ്നേഹമധുരം നിറഞ്ഞ ആ ഭാഷണം’’. ജലാലുദ്ദീൻ റൂമിയും ഫരിദുദ്ദീൻ അത്തറുമെല്ലം കടന്നുവന്ന ആ സംഭാഷണങ്ങൾ ചെന്നെത്തിയത് സൂഫിസത്തെക്കുറിച്ച് റഹീം മാസ്റ്റർ നടത്തേണ്ട പ്രഭാഷണത്തിലേക്കായിരുന്നു. നിത്യചൈതന്യ യതി അധ്യക്ഷനായ സമ്മേളനത്തിൽ സൂഫിസത്തെക്കുറിച്ച് മാസ്റ്റർ സംസാരിച്ചു. ഗുരു സ്േനഹപൂർവം ആേശ്ലഷിച്ചു. ഗുരു നിത്യചൈതന്യ യതിയുമായി അവസാനകാലം വരെ ഹൃദയബന്ധം സൂക്ഷിക്കാൻ അദ്ദേഹത്തിനായി. ഗുരുവിെൻറ സമാധിക്കുശേഷം നിത്യചൈതന്യ എന്ന പേരിൽ ഒാർമപുസ്തകം പുറത്തിറക്കി. ‘സർഗധാരയിലെ സാരസൗന്ദര്യങ്ങൾ’ എന്ന കൃതി വിശ്വോത്തര പ്രതിഭകളെക്കുറിച്ചുള്ള ലേഖന സമാഹാരമാണ്.
ടാഗോറും ചങ്ങമ്പുഴയും സഞ്ജയനുമൊക്കെ പുസ്തകത്തിൽ പഠനവിഷയമാവുന്നു. അവതാരികയിൽ പെരുമ്പടവം ശ്രീധരൻ എഴുതി: ‘ഇൗ ലേഖനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എഴുത്തുകാരന് പരിപാകം എന്ന പ്രതിഭയുടെ ആത്മശോഭയുണ്ട്. ടാഗോറിെൻറ ഗീതാഞ്ജലിയെക്കുറിച്ചുള്ള ആദ്യലേഖനം തന്നെ അതിനുള്ള ദൃഷ്ടാന്തമായിരിക്കുന്നു. കവി തെൻറ സ്വന്തം കവിത കൊണ്ട് ദൈവത്തെ തൊടുന്നത് ആസ്വാദനത്തിെൻറ നിമിഷങ്ങളിൽ നാം തിരിച്ചറിയുന്നു’.
‘നന്മയുടെ മന്ദസ്മിതം’ എന്ന ഗ്രന്ഥം മനുഷ്യബന്ധങ്ങളിലെ വേർതിരിവിെൻറയും വിഭാഗീയതയുടെയും പ്രശ്നങ്ങളെയാണ് വിശദമാക്കുന്നത്. ഇൗ ഗ്രന്ഥത്തിെൻറ അവതാരിക എഴുതിയത് ചിന്തകനും ഗ്രന്ഥകാരനുമായ വാണിദാസ് എളയാവൂരാണ്. മനുഷ്യെൻറ അടിസ്ഥാന ഗുണവിശേഷം വിവേകമാണ്. വിവേചനാശീലം അവെൻറ ശ്രേഷ്ഠതക്ക് നിദാനവുമാകുന്നു. ജീവിതത്തിലെ സമസ്ത സന്ദർഭങ്ങളോടുമുള്ള മനുഷ്യെൻറ സമീപനം ഇൗ ഗുണവിശേഷത്താൽ നിറംപിടിപ്പിക്കപ്പെട്ടതാവണം, അതുവഴി അവനിലെ മാനുഷികത നിരന്തരം പ്രകാശിപ്പിക്കണം. ഉന്നതമായ മാനവിക മൂല്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുവെന്ന് വിശ്വസിച്ച റഹീം മാസ്റ്ററുടെ കൃതികളും പ്രഭാഷണങ്ങളും സഹൃദയ ലോകത്തിെൻറ ശ്രദ്ധ പിടിച്ചുപറ്റിയതാണ്.
(കെ.പി.എ റഹീമിെൻറ അടുത്ത സുഹൃത്തും ബാലസാഹിത്യകാരനുമാണ് രാജു കാട്ടുപുനം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.