Posted On
date_range Updated On
date_range റഫാൽ: പ്രധാനമന്ത്രി മറുപടി പറയണം –കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: റഫാൽ ഇടപാടിൽ നിരവധി ചോദ്യങ്ങളുയര്ന്നിട്ടും പ്രധാനമന്ത്രി മറുപടി പറ യാന്‍ തയാറാവാത്തതെെന്തന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിൽ. റഫാൽ ഇടപാടിനെക് കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നരമണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ മുത്തലാഖടക്കമുള്ള നിരവധി വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ടാണ് റഫാലിൽ ഒരക്ഷരം മിണ്ടാത്തത്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സിനെ ഒഴിവാക്കിയത് സ്വകാര്യ കമ്പനിയെ സഹായിക്കാനാണ്. ആരോപണങ്ങൾക്ക് പ്രധാനമന്ത്രി മറുപടിപറയണം -കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.