തിരുവനന്തപുരം: ഖത്തർ എയർവേസ് തിരുവനന്തപുരം- ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് തുടങ്ങി. നിലവിൽ സർവീസ് നടത്തുന്ന എ 320 വിമാനത്തിനു പകരമാണ് ആഴ്‌ചയിൽ രണ്ട് ദിവസം ബി 787 സീരീസിലുള്ള ഡ്രീംലൈനെർ സർവീസ് നടത്തുക.
ഡ്രീംലൈനിന്റെ വരവോടെ സീറ്റുകളുടെ എണ്ണം എ 320 നെ അപേക്ഷിച്ച് 160 ൽ നിന്ന് 254 ആയി വർധിക്കും. ബിസിനസ് ക്ലാസിൽ മാത്രം 22 സീറ്റുകൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് ഡ്രീംലൈനർ സർവീസ് നടത്തുക. മറ്റു അഞ്ച് ദിവസങ്ങളിൽ എ 320 സർവീസ് തുടരും.
ഇന്ന് പുലർച്ചെ രണ്ടു മണിക്ക് എത്തിയ ആദ്യ ഡ്രീംലൈനർ വിമാനത്തെ വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. ഡ്രീംലൈനിന്റെ വരവോടെ ഗൾഫിലേക്കും യൂറോപ്പ്, യു.എസ് ഉൾപ്പെടെയുള്ള മേഖലകളിലേക്കും തിരുവനന്തപുരത്തു നിന്ന് കൂടുതൽ യാത്ര സൗകര്യം ഒരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.