പുൽവാമ പാകിസ്താ​െൻറ ഭീകരാക്രമണം തന്നെ -തോമസ് ഐസക്

പ​ത്ത​നം​തി​ട്ട: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം പാ​കി​സ്താ​ന്റെ ഭീ​ക​രാ​ക്ര​മ​ണം ത​ന്നെ​യെ​ന്ന് പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​സ്ഥാ​നാ​ർ​ഥി ഡോ. ​തോ​മ​സ് ഐ​സ​ക്. പ​ത്ത​നം​തി​ട്ട എം.​പി ആ​ന്റോ ആ​ന്റ​ണി​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പാ​കി​സ്താ​ന് എ​ന്തു​പ​ങ്കെ​ന്ന്​ ആ​ന്റോ ചോ​ദി​ച്ച​ത് ക​ട​ന്ന കൈ​യാ​ണ്.

പു​ൽ​വാ​മ സം​ഭ​വം കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ലാ​ഘ​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്തെ​ന്നാ​ണ് ജ​മ്മു-​ക​ശ്മീ​ര്‍ മു​ൻ ഗ​വ​ര്‍ണ​ര്‍ സ​ത്യ​പാ​ൽ മാ​ലി​ക് പ​റ​ഞ്ഞ​ത്. അ​തി​ന് ബി.​ജെ.​പി മ​റു​പ​ടി പ​റ​യ​ണം. കോ​ൺ​ഗ്ര​സ് ദേ​ശീ​യ​രാ​ഷ്ട്രീ​യം പ​റ​ഞ്ഞാ​ൽ അ​വ​രു​ടെ ഇ​ര​ട്ട​ത്താ​പ്പ് പു​റ​ത്താ​കും. സി.​എ.​എ ബി​ല്ലി​ൽ പാ​ര്‍ല​മെ​ന്റി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ എ​തി​ർ​ത്ത്​ വോ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​തേ​ക്കു​റി​ച്ചൊ​ന്നും കൂ​ടു​ത​ൽ പ​റ​യാ​തെ ഇ​രി​ക്കു​ക​യാ​വും കോ​ൺ​ഗ്ര​സി​ന് ന​ല്ല​തെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

Tags:    
News Summary - Pulwama is Pakistan's terrorist attack - Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.