‘ചെങ്ങായിക്കൊരു പെര’യുമായി പി.എസ്.എം.ഒ കോളജ്

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജ് എന്‍.എസ്.എസ് യൂനിറ്റി​​​െൻറ നേതൃത്വത്തില്‍ ‘ചെങ്ങായിക്കൊരു പെര’ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടി​​​െൻറ താക്കോല്‍ദാനം കോളജ് മാനേജര്‍ എം.കെ. ബാവ നിര്‍വഹിച്ചു. പതിനാറുങ്ങല്‍ അട്ടക്കുളങ്ങരയിലെ കൊളക്കാടന്‍ ഉസ്മാനുവേണ്ടി പീപിള്‍ ഫൗണ്ടേഷ​​​െൻറ സഹകരണത്തോടെയാണ് വീടി​​​െൻറ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 

കോളജ് പ്രിന്‍സിപ്പൽ ഡോ. കെ. അസീസ്, മുന്‍ പ്രിന്‍സിപ്പൽ ഡോ. പി.എം. അലവിക്കുട്ടി, പീപിള്‍ ഫൗണ്ടേഷന്‍ സംസ്​ഥാന കോഓഡിനേറ്റര്‍ പി.സി. ബഷീര്‍, അലുമ്​നി അസോസിയേഷന്‍ സെക്രട്ടറി കെ.ടി. മുഹമ്മദ് ഷാജു, സ്​റ്റാഫ് ക്ലബ്​ പ്രസിഡൻറ്​ ഡോ. എം.എച്ച്.  അനീഷ്, ഐ.ക്യൂ.എ.സി കോഒാഡിനേറ്റർ പ്രഫ. കെ. നിസാം, കോളജ് സൂപ്രണ്ട് എം. ബഷീര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫസര്‍മാരായ ഡോ. എന്‍. രൂപേഷ്, ഡോ. മുനവ്വര്‍ അസീം, ഡോ. വി. അബ്​ദുല്‍ നാസര്‍ എന്‍.എസ്.എസ് വളൻറിയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

Latest Video:

Full View
Tags:    
News Summary - psmo college nss college build a home for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.