റാങ്ക് ലിസ്റ്റ് നീട്ടല്‍: പി.എസ്.സി യോഗം പരിഗണിച്ചില്ല
തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ഉദ്യോഗാര്‍ഥികള്‍ സമരം നടത്തുന്നതിനിടെ, വിഷയം തിങ്കളാഴ്ച ചേര്‍ന്ന പി.എസ്.സി യോഗം പരിഗണിച്ചില്ല. ലിസ്റ്റ് നീട്ടാന്‍ മന്ത്രിസഭയാണ് പി.എസ്.സിക്ക് ശിപാര്‍ശ നല്‍കേണ്ടത്. സര്‍ക്കാര്‍ ശിപാര്‍ശ ഇല്ലാത്തതിനാലാണ് കമീഷന്‍ ചര്‍ച്ചക്കെടുക്കാതിരുന്നത്.
ഡിസംബര്‍ 30നാണ് നിലവിലെ 160 ഓളം ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നത്. ഇനി 28നാണ് മന്ത്രിസഭയോഗം. ലിസ്റ്റ് നീട്ടാന്‍ അന്ന് ശിപാര്‍ശ ചെയ്താല്‍തന്നെ പി.എസ്.സി തൊട്ടടുത്തദിവസം പ്രത്യേകയോഗം ചേരേണ്ടി വരും.
ഡിസംബര്‍ 31ന് ഈ ലിസ്റ്റുകള്‍ ഇല്ലാതാകും. റദ്ദായ ലിസ്റ്റുകള്‍ പിന്നീട് പുനരുജ്ജീവിപ്പിക്കാനാകില്ല.
റദ്ദാകുന്നതിന് മുമ്പുതന്നെ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളണം. അടുത്ത തിങ്കളാഴ്ച മന്നം ജയന്തി അവധിയായതിനാല്‍ പി.എസ്.സി യോഗം ചേരില്ല. ഇനി ജനുവരി ഒമ്പതിന് മാത്രമാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.