പ്രഫ.സിദ്ദീഖ്​ ഹസൻ; മാനുഷിക പരിഗണനകൾക്ക്​ മുൻഗണന നൽകിയ നേതാവ്​​ ​-അബ്​ദുർ റഖീബ്​

ന്യൂഡൽഹി: മാനുഷിക പരിഗണനകൾക്ക്​ മുൻഗണന നൽകി വിവിധ മേഖലകളിൽ ഇത്രത്തോളം ഇടപെടലുകൾ നടത്തിയ മറ്റൊരു നേതാവ്​ ഉണ്ടാകി​ല്ലെന്ന് ജമാഅത്തെ ഇസ്​ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗവും ആൾ ഇന്ത്യാ പേഴ്​സണൽ ലോ ബോർഡ്​ അംഗവുമായ അബ്​ദുർ റഖീബ്​​ ​പറഞ്ഞു.

പ്രഫ.കെ.എ സിദ്ദീഖ്​ ഹസൻ സാഹിബുമായുള്ള പഴയകാല ബന്ധം ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം. മാധ്യമം ദിനപത്രം, മീഡിയ വൺ, എ.ഐ.സി.എൽ, വിഷൻ 2016, അൽ ഷിഫ തുടങ്ങിയവക്ക്​ തുടക്കം കുറിച്ച വിപ്ലവകാരിയായ നേതാവായിരുന്നു അദ്ദേഹം.

പ്രഫ.സിദ്ദീഖ്​ ഹസനോടൊപ്പം നിരവധി അനുഭവങ്ങളുണ്ട്​. ഒരേ സ്വപ്​നങ്ങളാണ്​ ഞങ്ങൾക്ക്​ ഇരുവർക്കുമുണ്ടായിരുന്നതെങ്കിൽ എന്‍റെ സമീപനം അദ്ദേഹത്തിൽ നിന്ന്​ ചെറുതായി വ്യത്യാസമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന്​ ക്ഷമയുണ്ടാക​ട്ടെയെന്നും അബ്​ദുർ റഖീബ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - Prof. Siddique Hassan prioritises humanitarian considerations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.