Posted On
date_range Updated On
date_range ഹര്‍ത്താലിനെ അനുകൂലിച്ച് പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍
നാദാപുരം: ഹര്‍ത്താലിന് അനുകൂലമായി പൊലീസിെൻറ ഗ്രൂപ്പില്‍ വാട്‌സ്ആപ് പോസ്റ്റിട്ട കണ്‍ട്രോള്‍ റൂം പൊലീസ് ഡ്രൈവർക്ക് സസ്പെൻഷൻ. നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഡ്രൈവർ പേരാമ്പ്ര സ്വദേശി എൻ.കെ. അഷ്‌റഫിനെയാണ് റൂറല്‍ എസ്.പി എം.കെ. പുഷ്‌കരന്‍ സസ്‌പെൻഡ് ചെയ്തത്.
ഏപ്രിൽ 16ന് നടന്ന ഹര്‍ത്താലില്‍ നാദാപുരം കണ്‍ട്രോള്‍ റൂം പൊലീസിെൻറ ഔദ്യോഗിക വാട്‌സ് ആപ് ഗ്രൂപ്പില്‍ ഹര്‍ത്താലിനെ അനുകൂലിച്ച് അഷ്റഫ് പോസ്റ്റിടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് റൂറല്‍ എസ്.പി ഇയാളെ സസ്‌പെൻഡ് ചെയ്തത്. നാദാപുരം കണ്‍ട്രോള്‍ റൂം വാഹനത്തിൽ തെരുവന്‍പറമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഷ്‌റഫിനെ നടപടി അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.