കോട്ടയം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണനാണയവും പൊന്നാടയും സമ്മാനമായി നല്‍കുമെന്ന് വാഗ്ദാനം. പാലാ സെന്‍റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് സമ്മാനം പ്രഖ്യാപിച്ച് രംഗത്തത്തെിയത്.
നേരത്തേ തെരുവുനായ്ക്കളെ പ്രതിരോധിക്കാന്‍ സബ്സിഡി നിരക്കില്‍ തോക്കുകള്‍ നല്‍കുമെന്ന് ഇവര്‍ പ്രഖ്യാപിക്കുകയും നിരവധിപേര്‍ക്ക് ആനുകൂല്യം നല്‍കുകയും ചെയ്തിരുന്നു. കൂടുതല്‍ തെരുവുനായ്ക്കളെ കൊല്ലുന്ന പഞ്ചായത്തിനാണ് സ്വര്‍ണനാണയം സമ്മാനം. പുറമെ, കുറഞ്ഞത് 25 തെരുവുനായ്ക്കളെയെങ്കിലും കൊല്ലുന്ന മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.