സ്വകാര്യബസിൽ വാതിൽ ഉറപ്പാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: പൊലീസും ട്രാൻസ്പോർട്ട് അധികൃതരും സ്വകാര്യബസുകളിൽ വാതിൽ ഉറപ്പാക്കണമെന്ന്​ ഹൈകോടതി. ടൗൺ, സിറ്റി സർവിസുകൾക്ക് ഉൾപ്പെടെ ഇത്​ ബാധകമാണെന്നും കോടതി വ്യക്തമാക്കി.
ബസുകൾക്ക് വാതിൽ നിർബന്ധമാക്കുന്ന കേരള മോട്ടോർ വാഹനചട്ടത്തിലെ ഭേദഗതി ചോദ്യംചെയ്യുന്ന ഹരജികൾ തള്ളിയാണ് സിംഗിൾ ബെഞ്ച്​ വിധി. 2016ലെ ചട്ടഭേദഗതി മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും നിലനിൽക്കില്ലെന്നും കാണിച്ച്​ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഒരുകൂട്ടം ഹരജികളാണ് പരിഗണിച്ചത്.

വാതിൽ നിർബന്ധമാക്കിയത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ്. ഇത്​ പാലിച്ചാൽ അനിഷ്​ടസംഭവങ്ങൾ ഒഴിവാക്കാം. പൊതുജന താൽപര്യം മുൻനിർത്തിയുള്ള ഇൗ വ്യവസ്ഥ മോട്ടോർ വാഹന നിയമത്തി​​​െൻറയും ചട്ടത്തി​​​െൻറയും ലക്ഷ്യവുമായി ഒത്തുപോകുന്നതാണെന്ന്​ കോടതി വിലയിരുത്തി. പെർമിറ്റുള്ള ബസുകൾക്ക് എറണാകുളം ആർ.ടി.ഒ വാതിൽ നിർബന്ധമാക്കിയിരുന്നു. ഇതിലെ തുടർ നടപടികളും ഹൈകോടതി ശരി​െവച്ചു.

വാതിൽ അഴിച്ചു​െവച്ചും ബോഡിയിൽ ചേർത്ത്​ കെട്ടിവെച്ചും സർവിസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് ഉടമക്കും ജീവനക്കാർക്കുമെതിരെ ഉചിതനടപടി വേണം. ബസ് ഒാടുന്നതിനിടെ വാതിൽ തുറക്കുകയും അടക്കുകയും ചെയ്യുന്ന ജീവനക്കാർക്കെതിരെ നടപടി വേണമെന്നും വിധിയിൽ പറയുന്നു.

Tags:    
News Summary - Private Buses Side Door Case high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.