Representational Image
Posted On
date_range Updated On
date_range കോട്ടയം-എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
എറണാകുളം: കോട്ടയം-എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് മിന്നൽ പണിമുടക്ക് നടത്തിയത്. തലയോലപ്പറമ്പിൽ വിദ്യാർഥികൾ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായി തർക്കം നിലനിന്നിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ കടുത്തുരുത്തി സ്വദേശിയും ഡ്രൈവറുമായ രഞ്ജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.