Posted On
date_range Updated On
date_range ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: 30 ഓളം പേർക്ക് പരിക്ക്
വടകര: ഓർക്കാട്ടേരി ഒ.പി.കെ സ്റ്റോപ്പിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരിക്ക്. പാനൂരിൽനിന്ന് വടകരക്ക് പോകുകയായിരുന്ന ബസും നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.
വടകരക്ക് പോകുകയായിരുന്ന ബസ് ഡ്രൈവിങ് സ്കൂളിന്റെ കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് എതിർവശത്തുനിന്നുവന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ കാറിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും സമീപത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ഗതാഗത തടസം നേരിട്ടു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.