ഛത്തിസ്ഗഢ് സ്വദേശിയായ വൈദികൻ ട്രെയിന്‍തട്ടി മരിച്ചനിലയില്‍
ചങ്ങനാശ്ശേരി: തുരുത്തി കാനയില്‍ പഠനത്തിനെത്തിയ ഛത്തിസ്ഗഢ് സ്വദേശിയായ വൈദികൻ ട്രെയിന്‍തട്ടി മരിച്ചനിലയില്‍. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള കാന പഠനകേന്ദ്രത്തിലെ ഫാമിലി കൗണ്‍സലിങ് വിദ്യാർഥിയായ ഫാ. മുകേഷ് ടിര്‍ക്കിയെയാണ് (36) റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് പൊലീസിന് പരാതി നൽകിയിരുന്നു. കാനയിലെ താമസമുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മുറിയില്‍നിന്ന് ലഭിച്ച മൊബൈലില്‍നിന്ന് താന്‍ മരിക്കുകയാണെന്ന് ഗുഡ്ബൈ പറഞ്ഞ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മെസേജ് അയച്ചതായി പൊലീസ് കണ്ടെത്തി.
ശനിയാഴ്ച പുലര്‍ച്ച ഒരാളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വൈദികേൻറതാണെന്ന് തിരിച്ചറിഞ്ഞത്. ചങ്ങനാശ്ശേരി എസ്.ഐ അഭിലാഷിെൻറ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തി. മൃതേദഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.