Posted On
date_range Updated On
date_range 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റിൽ
മൂന്നാര്‍: ക്ഷേത്രത്തില്‍ തൊഴാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. തമിഴ്നാട് ഒട്ടംചത്രം സ്വദേശിയും പഴയ മൂന്നാർ ക്ഷേത്രത്തിലെ പൂജാരിയുമായ ശിവയാണ് (35) മൂന്നാര്‍ പൊലീസ് പിടിയിലായത്.
വെള്ളിയാഴ്ച വൈകീട്ട് മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയത്. മാതാപിതാക്കള്‍ മാറിയ തക്കംനോക്കി ഇയാള്‍ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മാതാപിക്കാള്‍ ശിവയെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.